കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്തിൻറെ ചരിത്രം
കേരളത്തിന്റെ വിപ്ലവ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട ഒരു പ്രദേശമാണ് കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരെ പോരാടി ജീവന്‍ ബലിയര്‍പ്പിച്ച ധീര രക്തസാക്ഷികള്‍ക്ക് ജന്മം നല്‍കിയ ഒരു പ്രദേശം കൂടിയാണിത്. ഫ്യൂഡലിസത്തിനെതിരെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക ര്‍നടത്തിയ ഐതിഹാസിക സമര ചരിത്രമുറങ്ങുന്ന കയ്യൂര്‍ കേരള ഭൂപടത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒരിടമാണ്. സംഭവബഹുലവും ത്യാഗോജ്വലവുമായ പലസമരങ്ങളുടേയും ഈറ്റില്ലമാണ് കയ്യൂര്‍. നൂറോളം സ്ത്രീകള്‍ പങ്കെടുത്ത വിളവെടുപ്പ് സമരം, സ്ത്രീകള്‍ ആദ്യമായി കോടതി കയറേണ്ടി വന്ന വിളകൊയ്ത്ത് സമരം , ഓരോ കൃഷിക്കാരും കര്‍ഷക സംഘത്തില്‍ എന്നമുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ സാര്‍ത്ഥകമാക്കിത്തീര്‍ത്ത കയ്യൂര്‍ സമരവും ജനമസ്സുകളില്‍ ഇന്നും ആവേശോജ്വലമായ സ്മരണകള്‍ ഉയര്‍ത്തുന്നു.
കൂടുതൽ വായിക്കുക