ഹരിത കര്‍മ്മ സേന
കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളിലായി 34 ഹരിത കർമ്മസേനാംഗങ്ങൾ ജോലിചെയ്തു വരുന്നു. പഞ്ചായത്തിന്റെ മാലിന്യ പരിപാലന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഹരിത കർമ്മസേനക്ക് സാധിച്ചിട്ടുണ്ട്. പ്രതിമാസം എല്ലാ വീടുകളിൽ നിന്നും പ്ലാസ്റ്റിക്കും കലണ്ടർപ്രകാരം മറ്റ് അജൈവമാലിന്യങ്ങളും ശേഖരിച്ച് ക്ലീൻ കേരള കമ്പിനിക്ക് കൈമാറി വരുന്നു