കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്തിൻറെ ചരിത്രം
ആചാരാനുഷ്ഠാനങ്ങളോട്കൂടി ആവിഷ്ക്കരിക്കപ്പെടുന്ന തെയ്യം എന്ന അനുഷ്ഠാന കലാരൂപം ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള ഒന്നാണ്. തുലാമാസം മുതല്‍ ഇടവമാസം 1-ാം തീയ്യതി വരെ കാവുകളുമായി ബന്ധപ്പെട്ട് കെട്ടിയാടപ്പെടുന്ന തെയ്യം ഈ പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഉത്തമോദാഹരണമാണ്. വിവിധ വിഭാഗങ്ങളില്‍പ്പെട്ട തറവാടുകളില്‍ കളിയാടിവരുന്ന തോറ്റംപാട്ട്, പൂരക്കളി, കോല്‍ക്കളി തുടങ്ങിയ കലാരൂപങ്ങളും ഇവിടങ്ങളില്‍ ഇന്നും ആവിഷ്കരിക്കരിച്ച് വരുന്നുണ്ട്.
ഗ്രാമപ്രദേശങ്ങളുടെ സാംസ്കാരിക കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന വായനശാലകളും സാംസ്ക്കാരിക സമിതികളും ഇവിടെ അന്നുംഇന്നും സജീവമാണ്. ഇവയുടെ ഫലമായി സാമൂഹ്യരാഷ്ട്രീയ അവബോധമുള്ളതലമുറയെ സൃഷ്ടിക്കുന്നതിന് സാധിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തരം ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ നിലവില്‍ വന്നപ്പോള്‍ ഈപ്രദേശം കണ്ണൂര്‍ ജില്ലയുടെ ഭാഗമായും1984ല്‍ കാസറഗോഡ് ജില്ല നിലവില്‍ വന്നപ്പോള്‍ കയ്യൂര്‍-ചീമേനി കാസര്‍ഗോഡ് ജില്ലയില്‍ ഉള്‍പ്പെടുകയും ചെയ്തു.
സ്വാതന്ത്ര്യലബ്ധിക്ക‌് മുമ്പ് പരിമിതമായ യാത്രാ സൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന ഈ പ്രദേശത്ത് ഇന്ന് സഞ്ചാര യോഗ്യമായ അനേകം റോഡുകളും നടവഴികളും ജനങ്ങള്‍ക്ക് കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് നിര്‍മ്മിക്കുന്നതിന് സാധിച്ചിട്ടുണ്ട്.