കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് - കർഷകദിനാഘോഷവും മികച്ച കർഷകരെ അനുമോദിക്കലും സംഘടിപ്പിച്ചു
ആരോഗ്യ രംഗം

ആയുര്‍വേദം, ഹോമിയോ, അലോപ്പതി ആശുപത്രകളില്‍ ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കി. ചികിത്സാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കിടപ്പ് രോഗികള്‍ക്ക് സാന്ത്വന പരിചരണത്തിലൂടെ ആശ്വാസമേകുക, വിദൂരസ്ഥലങ്ങളില്‍ ചികിത്സാ സൗകര്യമൊരുക്കുക എന്നിവയാണ് വികസനകാഴ്ചപാട്. വിവിധ ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് മരുന്ന് ലഭ്യമാക്കുക. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തന സജ്ജമാക്കകു, സബ്ബ്സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്ആവിഷ്കരിച്ചിട്ടുണ്ട്.  ആരോഗ്യ സ്ഥാപനങ്ങളെ വെല്‍നസ് സെന്ററുകള്‍ ആക്കുന്നതിന് ഹെല്‍ത്ത് ഗ്രാന്റ് ഇനത്തില്‍ നല്ലൊരു തുക ചെലവഴിക്കുന്നു.