കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് ഭൂമിശാസ്ത്രവും ഭൂപടവും
കാസറഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് കണ്ണൂര്‍ ജില്ല അതിരിനോട് ചേര്‍ന്ന് കിടക്കുന്നതും, തെങ്ങും കവുങ്ങും നിറഞ്ഞ തീരദേശവും വിസ്തൃതമായ നെല്‍ വയലുകളും കുന്നിന്‍ ചെരിവുകളും അതിനപ്പുറം സമുദ്രനിരപ്പില്‍ നിന്ന് 4050 അടി ഉയരത്തിലുള്ള ലാറ്ററൈറ്റ് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത്.
തേജസ്വിനി പുഴയുടെ തീരത്ത് 32 കി.മിനീളത്തില്‍ പടിഞ്ഞാറായി നീണ്ട് കിടക്കുന്ന കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിന് തെക്ക് നിന്ന് വടക്കോട്ടാണ് ചെരിവ്. മുത്തുപ്പാറ എന്ന സ്ഥലം ഏറ്റവും ഉയര്‍ന്നും രാമന്‍ചിറ ഏറ്റവും താഴ്ന്നു കിടക്കുന്നു. കുന്നിന്‍ ചെരുവുകളില്‍ നിന്നും ഉത്ഭവിച്ച് ആദ്യം വടക്കോട്ടും പിന്നെ തീരപ്രദേശത്തു കൂടി പടിഞ്ഞാറോട്ടും ഒഴുകി കാര്യങ്കോടുപുഴയില്‍ സന്ധിക്കുന്ന നിരവധി തോടുകളും നീര്‍ച്ചാലുകളുമുണ്ട്. തീരപ്രദേശം, താഴ്വര, ഉയര്‍ന്ന പ്രദേശം കുന്നിന്‍ എന്നിങ്ങനെ ഭൂമിയെ നാലായി തരം തിരിക്കാം. 7 ഏക്കറോളം വിസ്തൃതിവരുന്ന 2 തുരുത്തുകല്‍ അരയാക്കടവിന് കിഴക്കും പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു.